ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപിയോട് സ്വകാര്യമായി പരാതിപ്പെടേണ്ടിയിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്. ആ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്നമായത്. പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. സമരംസര്ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും എം.എ.ബേബി പറഞ്ഞത് പിബിയുടെ അഭിപ്രായമല്ലെന്നും സുധാകരന് വ്യക്തമാക്കി.
മദ്യശാലാമാറ്റത്തില് തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെയും മന്ത്രി ജി.സുധാകരന് തുറന്നടിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ടെന്ന് മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ജനങ്ങളല്ല, പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് ഓര്‍ക്കണം. സമരം അവിവേകികളായ ചിലരുടെ എടുത്തുചാട്ടമാണെന്നും ജനവികാരമല്ല സമരങ്ങളില്‍ പ്രതിഫലിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Advertisement