ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സര്‍ക്കാരിന്റെ പത്രപരസ്യം അഴിമതിയെന്ന് എം.എം ഹസന്. നുണപ്രചരണം നടത്താനാണ് പൊതുപണം ചെലവഴിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനു ചേരുന്നത് ഡിജിപിയുടെ കാക്കിയും തൊപ്പിയുമെന്നും ഹസന് ആരോപിച്ചു.
സര്‍ക്കാര്‍ പരസ്യം ജിഷ്ണുവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സര്‍ക്കാരിന് സമനില തെറ്റി. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ദൃശ്യങ്ങള്‍ സത്യംവിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും.
പിണറായി വിജയനെ ഇഷ്ടപ്പെടുന്നവര്‍ക്കെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.
Advertisement