ജിഷ്ണുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ മന്ത്രിയെത്തും. കടകംപള്ളി സുരേന്ദ്രന് 12.30ന് ആശുപത്രിയിലെത്തി മഹിജയെ കാണും. ഡിജിപി ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയോടും ബന്ധുക്കളോടും അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ, ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം. കന്റോണ്‍മെന്റ് എ.സിക്കും മ്യൂസിയം എസ്ഐയ്ക്കുമെതിരെ നടപടിവേണമെന്ന് ജി·ഷ്ണുവിന്റെ അമ്മാവന് കെ.കെ.ശ്രീജിത് ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്ന് ശ്രീജിത് മനോരമ ന്യൂസിനോടു പറഞ്ഞു.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ അഞ്ച് പൊതു പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ശ്രമിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പൊതുപ്രവര്‍ത്തകരായ കെ. എം. ഷാജഹാന്, ഷാജിര്ഖാന് തുടങ്ങി അഞ്ചുപേരുടേയും ജാമ്യാപേക്ഷ കോടതി ഇന്നലെ നിഷേധിച്ചിരുന്നു
Advertisement