കൊച്ചി മേയര്‍ സൗമിനി ജെയിനെ അധിക്ഷേപിച്ചെന്ന കേസില്‍ സംവിധായകന് ജൂഡ് ആന്തണിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമറിയിച്ച് ഫെഫ്ക. അധികാരത്തിന്റെ ചുവടുപിടിച്ചാണ് ജൂഡിനെതിരായ നീക്കമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ ആരോപിച്ചു.
നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫിനെതിരെ പരാതിയുമായി കൊച്ചി മേയർ രംഗത്തെത്തിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തെന്ന് കാണിച്ച് തിങ്കളാഴ്ച സെന്‍ട്രല്‍ പൊലീസിന് മേയർ പരാതി നല്‍കുകയും ഇതിനെത്തുടർന്ന് ജൂഡിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തതിലാണ് ഫൈഫ്കയുടെ പ്രതിഷേധം.
എറണാകുളത്തെ സുഭാഷ് പാര്‍ക്ക് സിനിമ ചിത്രീകരണത്തിന് വിട്ടുനല്‍കണമെന്ന് ജൂഡ് ആവശ്യപ്പെട്ടത് മേയര്‍ നിരസിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൗണ്‍സില്‍ തീരുമാനപ്രകാരം പാര്‍ക്ക് ചിത്രീകരണത്തിന് വിട്ടു നല്‍കാനാവില്ലെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ സംവിധായകന് മേയറെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നുമാണ് കേസ്. സംഭവത്തില്‍ വിശദീകരണവുമായി ജൂഡ് രംഗത്തെത്തിയിരുന്നു.
Advertisement