കൊച്ചി മേയറെ അധിക്ഷേപിച്ചതിനും മോശംപെരുമാറ്റത്തിനും സംവിധായകന് ജൂഡ് ആന്റണിക്കെതിരെ പൊലീസ് കേസ്. ഷൂട്ടിങ്ങിനായി കൊച്ചിയിലെ സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ ചോദ്യംചെയ്താണ് സംവിധായകന് പ്രശ്നം സൃഷ്ടിച്ചത്. പരാതിയില്‍ കൊച്ചി പൊലീസ് മേയറുടെ മൊഴിയെടുത്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംവിധായകന് ജൂഡ് ആന്റണി ജോസഫ് കൊച്ചി മേയറെ കാണാന്‍ നഗരസഭയില്‍ എത്തിയത്. സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണത്തിനെതിരെയുള്ള തന്റെ പുതിയ ചിത്രത്തിന് ലൊക്കേഷനായി സുഭാഷ് പാര്‍ക്ക് അനുവദിക്കണമെന്നായിരുന്നു ജൂഡ് ആന്റണി ജോസഫിന്റെ ആവശ്യം. അത് അംഗീകരിക്കാന്‍ കൗണ്‍സിലിന്റെ പ്രത്യേക അനുമതി വേണമെന്ന് പറഞ്ഞ മേയറെ ജൂഡ് ആന്റണി ജോസഫ് അധിക്ഷേപിച്ചു. ഒാഫീസിലെ ജീവനക്കാരും സന്ദര്‍ശകരും നോക്കിനില്‍ക്കെയായിരുന്നു സംവിധായകന്റെ അതിക്രമം. സുഭാഷ് പാര്‍ക്കില്‍തന്നെ ഷൂട്ടിങ് നടത്തുമെന്ന് വെല്ലുവിളിച്ചാണ് ജൂഡ് മടങ്ങിയതെന്നും മേയര്‍ പറഞ്ഞു.
ശനിയാഴ്ചതന്നെ കമ്മിഷണര്‍ക്ക് മേയര്‍ പരാതിനല്‍കി. ജൂഡ് മാപ്പുപറഞ്ഞാല്‍ പ്രശ്നം തീര്‍ക്കാമെന്ന നിലപാടിലായിരുന്നു മേയര്‍ . എന്നാല്‍ ആ രീതിയില്‍ പ്രശ്നം അവസാനിക്കില്ലെന്ന് ബോധ്യമായതോടെയാണ് കേസുമായി മുന്നോട്ടുപോകാന്‍ മേയര്‍ തീരുമാനിച്ചത്.
Advertisement