ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണീര് മലപ്പുറം തിരഞ്ഞെടുപ്പില്‍ ജനം വിലയിരുത്തുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പിനില്ല. പൊലീസിന്റേത് ഗുരുതരവീഴ്ചയാണ്. സമരത്തില്‍ ചിലര്‍ നുഴഞ്ഞുകയറിയെന്ന വാദം ഫാസിസ്റ്റ് ഭരണകൂടത്തിന്റേതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. മലപ്പുറത്ത് എസ്.പി ഓഫിസ് മാര്‍ച്ചിനിടെ സംഘര്‍ഷത്തില്‍ പരുക്കേറ്റ പി.സി വിഷ്ണുനാഥിനെയും കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെയും പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു.
Advertisement