ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 16പേര് മഹിജയ്ക്കൊപ്പം നിരാഹാര സമരത്തിലാണെന്ന് ജിഷ്ണുവിന്റെ അമ്മാവന് കെകെ ശ്രീജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ആശുപത്രി വിട്ടാല്‍ ഡി.ജി.പി ഓഫിസിനുമുന്നില്‍ അനുവദനീയമായ സ്ഥലത്തേക്ക് സമരം മാറ്റും. തോക്കുസ്വാമിയെയോ മറ്റാളുകളെയോ കുടുംബം സമരത്തില്‍ പങ്കെടുപ്പിക്കുന്നില്ല. അവരെ അറിയില്ലെന്നും ഇന്നലെ പൊലീസ് ജീപ്പില്‍ വച്ചാണ് ഇവരെ കാണുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
Advertisement