ഈ വര്‍ഷം അഞ്ച് വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി ഐ എസ് ആര് ഒ. അഞ്ച് ദൗത്യങ്ങളും ലക്ഷ്യം കണ്ടാല്‍ രാജ്യത്തിന്റെ ടെലിഫോണ്‍ , ഇന്റര്‍നെറ്റ് ,വാര്‍ത്താവിനിമയ ട്രാന്‍സ്പോണ്ടര്‍ ശേഷിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിസാറ്റ് ഒന്‍പത് , ജിസാറ്റ് 19, ജിസാറ്റ് 17, പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ജിസാറ്റ് 6 എ ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് 11 എന്നിവയാണ് ഈ വര്‍ഷം വിക്ഷേപിക്കാന്‍ ഐ എസ് ആര് ഒ ഒരുങ്ങുന്നത്.
അടുത്തമാസം വിക്ഷേപിക്കാന്‍ ഒരുങ്ങുന്ന ജിസാറ്റ് ഒന്‍പതിന് വിദൂരവാര്‍ത്താവിനിമയ, ദുരന്തനിവാരണ ദൗത്യമാണുള്ളത്. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ജിസാറ്റ് 19ന്റെ ലക്ഷം പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ജിസാറ്റ് 6 എ സെപ്റ്റംബറില്‍ വിക്ഷേപിക്കും ജിസാറ്റ് 17 ജിസാറ്റ് 11എന്നിവ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ആരിയന്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്.
ടെലിഫോണ്‍ ഇന്റര്‍നെറ്റ് ,വാര്‍ത്താവിനിമയ ട്രാന്‍സ്പോണ്ടര്‍ ശേഷിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് പുതിയ വിക്ഷേപണം വഴി വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഡി ടി എച്ച് പ്രക്ഷോപണത്തിനായി നിലവില്‍ 95 വിദേശ ട്രാന്‍സ്പോണ്ടറുകളാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ സ്വന്തം ഉപഗ്രഹട്രാന്സ്പോണ്ടറുകളിലേക്ക് തന്നെ മടക്കികൊണ്ടുവരാനും ഐ എസ് ആര് ഒ ലക്ഷ്യമിടുന്നു.