ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ നിര്‍മിച്ച ഉപഗ്രഹമായ ജിസാറ്റ് ഒന്‍പത് മെയ് അഞ്ചിന് വിക്ഷേപിക്കും. ജി. എസ്. എല്‍ . വി ഒന്‍പത് എന്ന റോക്കറ്റുപയോഗിച്ചാകും വിക്ഷേപണം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ഐ.എസ്.ആര്. ഒ. അറിയിച്ചു.
മെയ് അഞ്ചിന് വൈകിട്ട് 4. 30നാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹമായ ജിസാറ്റ് ഒന്പതിനെയും വഹിച്ച് ജിഎസ്എല്‍വി ഒന്‍പത് ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കുക. ഇരുപത് മിനിറ്റ് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാകും. സാര്‍ക്ക് ഉപഗ്രഹം എന്നായിരുന്നു ജിസാറ്റ് ഒന്‍പതിന് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാന് പിന്മാറിയതോടെയാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം എന്നാക്കി മാറ്റിയത്. 2014 ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ഇത് . 2195 കിലോഗ്രാമാണ് ഭാരം. 12 വര്‍ഷമാണ് കാലാവധി. ഭാരം കൂടിയ ഉപഗ്രഹമായതിനാലാണ് ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്.എല്‍വിയ്ക്ക് പകരം ജി.എസ്. എല്‍.വി ഉപയോഗിയ്ക്കുന്നത്. ഇന്ത്യയെ കൂടാതെ അഫ്ഗാനിസ്ഥാന് , ബംഗ്ലാദേശ്, ഭൂട്ടാന് , മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ജിസാറ്റ് ഒന്‍പത് ഉപയോഗിയ്ക്കുക. നയതന്ത്ര തലത്തിലും വിക്ഷേപണം നിര്‍ണായക ചുവടുവയ്പ്പാകും.
Advertisement