ടിപി കേസ് പ്രതികള്‍ നിയമപ്രകാരം ഇളവിന് അര്‍ഹരല്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മനോരമ ന്യൂുസിനോടു പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നീക്കം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ അംഗീകരിക്കാത്ത തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഗവര്‍ണറെ കണ്ട് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ.കെ. രമ.നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമാണിതെന്നും രമ പറഞ്ഞു
എല്‍.ഡി.എഫ് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ജയില്‍വകുപ്പ് തയാറാക്കിയ പട്ടികയെന്ന് പി.ടി തോമസ് എംഎല്.എ. ടി.പി. വധക്കേസ് പ്രതികളടക്കം കൊടും കുറ്റവാളികളെ വിട്ടയയ്ക്കാനുളള സര്‍ക്കാര്‍ നീക്കം മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയുടെ ജീവനുവരെ ഭീഷണിയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമമെന്നും പിടി തോമസ് മലപ്പുറത്ത് പറഞ്ഞു.
നിയമവിരുദ്ധമായി, ക്രിമിനലുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് കേരളത്തിലെ സര്‍ക്കാരെന്ന് ഇതോടെ തെളിഞ്ഞെന്ന് ബി.ജെ.പി.നേതാവ് എം.ടി.രമേശ്. കുറ്റവാളികള്‍ക്ക് ഇളവു നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ മറികടന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാനുളള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.