സമരത്തിനായി വരുംമുന്പ് സിപിഎം ആദ്യം മുഖ്യശത്രു ആരെന്ന് തീരുമാനിക്കട്ടെയന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബി.ജെ.പിയും കോണ്‍ഗ്രസും ശത്രുക്കളാണെന്ന പി.ബി നിലപാടിലെ പരിഹാസ്യത തിരിച്ചറിയണമെന്നും തിരുവഞ്ചൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം സിപിഎം നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്ന് കെപിസിസി ഉപാധ്യക്·ഷന് വി.ഡി. സതീശന്. കേരള നേതാക്കള്‍ക്ക് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. ഇതു കാരണമാണ് യച്ചൂരി രാജ്യസഭയിലെത്തേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നും സതീശന് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement