തിരുവനന്തപുരത്ത് ആറ്റിങ്ങലിനടുത്ത് മാമം പാലത്തിന് നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കെ.എസ്.ആര്.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയിലായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യബസാണ് മറിഞ്ഞത്. ബസില്‍ 26 യാത്രക്കാരുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. ആറ്റിങ്ങല്‍ മാമം പാലത്തില്‍ കെ.എസ്.ആര്.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് എ.വണ്‍ എന്ന സ്വകാര്യബസ് കുഴിയിലേക്ക് മറിഞ്ഞത്. സ്ഥിരം അപകടമേഖലയാണിത്.മാസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞിരുന്നു.