നോമ്പുകാലമാകുന്നതോടെ പലതരം പഴങ്ങള്‍ വിപണിയില്‍ സജീവമാകും. ഈന്തപ്പഴത്തിന് പുറമെ പലതരം ആപ്പിളുകളും കിവി പഴവും നോമ്പ് കാല വിപണിയിലെ താരങ്ങളാണ്.
ഫിജി ആപ്പിള്‍ റോയല്‍ ആപ്പിള്‍ റെഡ് ആപ്പിള്‍ എല്ലാം വിദേശികളാണ്, ചൈന ,ന്യൂസിലാന്‍ഡ് ,ജര്‍മ്മനി എന്നിവടങ്ങളില്‍ നിന്നും നോമ്പ് കാല വിപണ ലക്ഷ്യമാക്കി കേരളത്തിലെത്തുന്ന പഴങ്ങളില്‍ മുന്തിയ ഇനങ്ങളാണിവ.മുന്തിരിയിലും ചിലി സുന്ദരി റെഡ് ഗ്ലോബ് ഗ്രേപ്പിനും ആവശ്യക്കാരേറെ.കിലോയ്ക്ക് മൂന്നിറ്റി എണ്‍പത് ചിലി മുന്തിരിക്കാണ് ഏറ്റവും കൂടിയ വില
ന്യൂസിലാന്‍ഡില്‍ നിന്നെത്തുന്ന കിവിപ്പഴവും മറ്റ് ഇനങ്ങളേക്കാള്‍ മുന്‍ പന്തിയിലുണ്ട്.പൈനാപ്പിളും തണ്ണിമത്തനുമാണ് നോമ്പ് തുറയിലെ സ്ഥിരം സാന്നിധ്യം.പൈനാപ്പിള്‍ നാടന്‍ ആണെങ്കില്‍ കര്‍ണാടകയില്‍ നിന്നാണ് തണ്ണിമത്തന്നെത്തുന്നത്.ആവശ്യക്കാരേറുന്നതനുസരിച്ച് സാധാരണയുണ്ടാകുന്ന വിലക്കയറ്റം ഇത്തവണ ഉണ്ടായിട്ടില്ല.
ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുമ്പോള്‍ പഴവര്‍ഗ്ഗങ്ങളും നിര്‍ബന്ധമാണ് നോമ്പ് കാലത്തെ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാനും പഴവര്‍ഗ്ഗങ്ങള്‍ സഹായിക്കുമെന്നതിനാലാണ് നോമ്പ് വിപണിയില്‍ പഴങ്ങള്‍ താരങ്ങളാകുന്നത്