കാസര്‍കോട് ജില്ലയില്‍ ഇന്ന് ചെറിയ പെരുനാള്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുനാള്. കേരളത്തിലെ മറ്റുജില്ലകളില്‍ നാളെ ഈദുല്‍ ഫിത്ര് ആഘോഷിക്കും
പരമകാരുണികനിൽ ഹൃദയവും ശരീരവുമർപ്പിച്ചു നേടിയ ചൈതന്യം നിറഞ്ഞ റമസാൻ ദിനങ്ങൾക്ക് ഇന്നു പരിസമാപ്തി. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആയിരിക്കുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു.
അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണു പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കണ്ടതായി സൗദി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഒമാനിൽ നാളെയാണു പെരുന്നാൾ. കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനാൽ കാസർകോട് ജില്ലയിലും ഇന്ന് പെരുന്നാളായിരിക്കുമെന്നും ഖാസിമാർ അറിയിച്ചു. കർണാടകയുടെ തീരദേശങ്ങളിലും ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും