വിനായകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മന്ത്രി എ.കെ.ബാലന് നിവേദനം നല്കി. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും വീട് സന്ദര്‍ശിച്ച മന്ത്രിയോട് കുടുംബം പറഞ്ഞു. അതേസമയം തൃശൂരിലെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പാവറട്ടി സ്റ്റേഷനിലെ പൊലീസുകാരായ ശ്രീജിത്ത്, സാജന് എന്നിവര്‍ക്കെതിരെയാണ് കേസ്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന് ജീവനൊടുക്കിയ കേസിലാണ് പൊലീസുകാരെ പ്രതികളാക്കി വാടനപ്പിള്ളി പൊലീസ് കേസെടുത്തത്. എസ്.സി, എസ്.ടി ആക്ട് പ്രകാരം കേസെടുത്തതിനാല്‍ പൊലീസുകാര്‍ക്കു ജാമ്യം കിട്ടില്ല. കൈ കൊണ്ട് ദേഹോപദ്രവം ഏല്പിച്ചെന്ന വകുപ്പും ചുമത്തി.
Advertisement