മുഖ്യമന്ത്രി മാർക്കിട്ടാൽ മന്ത്രിമാർക്ക് വട്ടപ്പൂജ്യം കിട്ടുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനക്കെതിരെ മന്ത്രി എ.കെ.ബാലൻ. ഈക്കാര്യത്തിൽ ചെന്നിത്തലയോട് സംവാദത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നേരെ നിൽക്കാൻ പ്രതിപക്ഷനേതാവിന് കഴിയില്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്ത നിയമസഭാസമ്മേളനത്തിൽ നിയമനിർമാണം നടത്തുമെന്നും എ.കെ.ബാലൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Advertisement