ഹൈദരബാദ് ലഹരിമരുന്ന് കേസില്‍ തെലുങ്ക് നടി മുമെയ്ദ് ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മല്‍സരിക്കുന്ന മുമെയ്ദ് ഖാന് പ്രത്യേക അനുമതി വാങ്ങിയാണ് മുംബൈയിലെ ചിത്രീകരണവേദിയില് നിന്ന് ഹൈദരബാദിലെത്തിയത്. നാലുമണിക്കൂര്‍ നേരം താരത്തെ ചോദ്യം ചെയ്തു.
ഹൈദരബാദില്‍ നിന്ന് ഈ മാസം ആദ്യം പിടിയിലായ ലഹരിമാഫിയ തലവന്‍ കാല്വിന് മസ്ക്കരാനസില് നിന്നാണ് തെലുങ്ക് സിനിമ താരങ്ങളുടെ ലഹരി ഇടപാട് സംബന്ധിച്ച് എക്സൈസിന് സൂചന ലഭിച്ചത്. മസ്ക്കരാനസില് നിന്ന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജ ഉള്‍പ്പടെ 12 സിനിമ താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്.
ബാഹുബലി ഫെയിം സുബ്ബരാജു, കാട്ടുചെമ്പകം , ആഗതന്, താപ്പാന തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച ചാര്‍മി കൗര്‍ , സംവിധായകന് പുരി ജഗനാഥ് എന്നിവരും നോട്ടിസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. രാവിലെ പത്തുമണിയോടെയാണ് മുമെയ്ദ് ഖാന് എക്സൈസ് വകുപ്പിന്റെ ആസ്ഥാനമായ അബ്കാരി ഭവനില്‍ എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മുബൈയിലെ ചിത്രീകരണ വേദിയില്‍ നിന്നാണ് മുമെയ്ദ് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മല്സരാര്ഥികള് എലിമിനേറ്റാകാതെ മല്സരവദിക്ക് പുറത്തുപോകാന്‍ പാടില്ലന്നാണ് നിയമം.
എന്നാല്‍ ഒരു ദിവസം പുറത്തുപോകാന്‍ മോമെയ്ദ് ഖാന് പ്രത്യേക് അനുമതി നല്‍കുകയായിരുന്നു. നാലുമണിക്കൂര്‍ നേരം മൊമെയ്ദ് ഖാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നേരത്തെ സുബ്ബരാജു , പുരി ജഗനാഥ്, നവനീത് ,ശ്യാം നായിഡു ,തരുണ്‍ കുമാര്‍ , ചാര്‍മി കൗര്‍ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംവിധായകന് പുരി ജഗനാഥുമായി അടുത്തബന്ധം പുലര്‍ത്തുന്ന താരമാണ് മുമെയ്ദ് ഖാന്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജ ഉള്‍പ്പടെ അഞ്ചു പോരെക്കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ട്.