കോഴിക്കോട് കുന്ദമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട. വിദ്യാർഥികളടക്കം ഏഴുപേർ എക്സൈസിന്റെ പിടിയിലായി. സ്കൂൾ വിദ്യാർഥികള്‍ക്കും ടെക്കികള്‍ക്കും ലഹരിമരുന്ന് എത്തിക്കുന്ന മാഫിയയിലെ അംഗങ്ങളാണ് പിടിയിലായത്. സ്റ്റാമ്പ് രൂപത്തിലുള്ള ലഹരിമരുന്നായ എൽ.എസ് ഡി അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.
ബംഗളുരുവിൽ നിന്നും എത്തിച്ച എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈമാറുന്നതിനിടെയാണ് മുക്കം സ്വദേശി ഷബാഹിനെയും മാവൂർ സ്വദേശി രാഹുലിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും നൈട്രസ് പാം ഗുളുകൾ വാങ്ങാനെത്തിയ അഞ്ചു വിദ്യാർഥികളും പിടിയിലായി. വിദ്യാർഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. രാഹുലിനെയും ഷബാഹിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.