മലപ്പുറം പൂക്കോട്ടുംപാടത്ത് ലഹരി വസ്തുവായ ആംഫിറ്റമിൻ ഉപയോഗിക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. മഞ്ചേരി സ്വദേശി മൻസൂർ അലി, ചോക്കാട് സ്വദേശി നൗഫൽ ബാബു എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. ഇവരുപയോഗിച്ച ജീപ്പും പൊലിസ് കസ്റ്റഡിയിലെടുത്തു.
പൂക്കോട്ടുംപാടം അഞ്ചാം മൈലിൽ ആളൊഴിഞ്ഞ ഭാഗത്ത് വച്ചാണ് പ്രതികൾ ലഹരി ഉപയോഗിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒന്നരഗ്രാം ആംഫിറ്റമിൻ ആണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്.പ്രതികളിലൊരാളായ മൻസൂർ അലി ലഹരി ഉപയോഗിച്ചതിന് 10 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതികളുടെ ഫോണുകളിൽ നിന്ന് ലഹരിവസ്തുക്കൾ എത്തിക്കുന്നവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലിസ് പറഞ്ഞു
ഈ വർഷം ജൂൺ ഒന്നു മുതൽ ഇതുവരെ പൂക്കോട്ടുംപാടം പരിധിയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 42 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുമ്ട്.ഇതിൽ 46 പേർ പിടിയിലായിട്ടുണ്ട്