കാടാമ്പുഴയില്‍ അമ്മയേയും രണ്ട് മക്കളേയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കാടാമ്പുഴ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ, മകന് ദില്‍ഷാദ്, 9 മാസം പ്രായമായ നവജാതശിശു എന്നിവരെയാണ് വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂര്‍ണഗര്‍ഭിണിയായ ഉമ്മുസല്‍മയെ നാട്ടുകാര്‍ അവസാനമായി കാണുന്നത്. പ്രസവത്തിന് വേണ്ടി തിരൂര്‍ ഗവ. ആശുപത്രിയില്‍ അഡ്മിറ്റാകുമെന്ന് സമീപവാസികളോട് ഉമ്മുസല്‍മ പറഞ്ഞിരുന്നു. ദിവസങ്ങളോളമായി ഇവര്‍ താമസിച്ചിരുന്ന വീട് അടഞ്ഞുകിടക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ വീട്ടിലെത്തിയ പോലീസ് വീട്ടുകാര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. രാവിലെ ഇന്‍ക്വസ്റ്റിന് വേണ്ടി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ്ല മുറിയില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഉമ്മുസല്‍മയുടെ മകന് ഏഴുവയസ്സുകാരനായ ദില്ഷാദിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ് വിവാഹ മോചിതയായ ശേഷം മകനേയും കൂട്ടിയായിരുന്നു ഉമ്മുസല്‍മയുടെ ജീവിതം. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നയായിരുന്നു ഉമ്മുസല്‍മ. കല്പകഞ്ചേരിയിലെ ഒരു യുവാവിനെ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം നീങ്ങുന്നുണ്ട്. ഇയാളുമായി ഉമ്മുസല്‍മക്ക് ബന്ധമുണ്ടായിരുന്നതായും പോലീസ് സൂചന നല്കുന്നു. ദിവസങ്ങളോളം പഴക്കംചെന്ന മൃതദേഹങ്ങളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. ഉമ്മുസല്‍മയുടെ കയ്യില്‍ മുറിവ് സംഭവിച്ചതായും പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.