E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:06 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ശിവസേന എം.പിക്കെതിരെ വധശ്രമത്തിന് കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ദിവസം ശിവസേന എം.പിയുടെ മര്‍ദനമേറ്റ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മലയാളി.  കണ്ണൂര്‍ സ്വദേശി രാമന്‍ സുകുമാറിനാണ് ചെരുപ്പ് കൊണ്ട് മര്‍ദനമേറ്റത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദിനെതിരെ ഡല്‍ഹി പൊലീസ് വധശ്രമത്തിന് കേസെടുത്തു. അതിനിടെ, വിവിധ വിമാനക്കമ്പനികള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഡല്‍ഹിയില്‍ നിന്നും പുണെയിലേക്കുള്ള ഗെയ്ക്ക്്വാദിന്‍റെ വിമാനയാത്ര മുടങ്ങി. സംഭവത്തില്‍ മാപ്പുപറയില്ലെന്ന നിലപാടില്‍ രവീന്ദ്ര ഗെയ്ക്ക് വാദ് ഉറച്ചു നില്‍ക്കുകയാണെങ്കിലും പാര്‍ട്ടി എം.പിക്ക് തെറ്റ് പറ്റിയെന്ന് ശിവസേന സമ്മതിച്ചു. 

ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയ തനിക്ക് ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കേണ്ടുവന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെരുപ്പൂരി കരണത്തടിക്കുകയും ചെയ്തത്. മര്‍ദനമേറ്റ ഉദ്യോഗസ്ഥനും എയര്‍ ഇന്ത്യയും നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അതിനിടെ എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ അഞ്ച് സ്വകാര്യ വിമാന കമ്പനികളും രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാ ടിക്കറ്റ് നിഷേധിച്ചു. എന്നാല്‍ സംഭവത്തില്‍ മാപ്പുപറയാന്‍ തയ്യാറല്ലെന്നും പൊലീസിന് തന്നെ അറസ്റ്റുചെയ്യാമെന്നുമാണ് രവീന്ദ്ര ഗെയ്ക്ക് വാദ്ദിന്‍റെ നിലപാട്. തന്‍റെ ഭാഗം വിശദീകരിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് കത്തെഴുതിയ രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് വ്യോമയാനമന്ത്രിക്ക് പരാതിയും നല്‍കി. 

രവീന്ദ്ര ഗെയ്ക്ക് വാദിനെ പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും പാര്‍ട്ടി എം.പിക്കെതിരെ ഉദ്ധവ് താക്കറെ നടപടിയെടുക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. സംഭവം നടന്നത് പാര്‍ലമെന്‍റിന് പുറത്തായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുെമന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. രവീന്ദ്ര ഗെയ്ക്ക് വാദിന്‍റെ പെരുമാറ്റത്തെ വ്യോമയാനമന്ത്രി അശോക് ജഗപതിരാജു അപലപിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :