യാത്രക്കാരെ ആകർഷിക്കാൻ വമ്പന്‍ ആനുകൂല്യവുമായി എയര്‍ ഇന്ത്യ. സൗജന്യ ബാഗേജ് പരിധി 50 കിലോ ആക്കി ഉയര്‍ത്തിയ എയര്‍ ഇന്ത്യ കുറഞ്ഞ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 50 കിലോ ബാഗേജ് അനുവദിക്കുന്നത്.
ദുബായിൽനിന്ന് കൊച്ചി, കോഴിക്കോട്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം സെക്ടറുകളിലേക്കും ഷാർജയിൽനിന്ന് കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേയ്ക്കും മാത്രമാണ് ഈ ആനുകൂല്യം. പുതുതായി ടിക്കറ്റെടുത്ത് ഒക്ടോബര്‍ 31നകം യാത്ര ചെയ്യുന്നവര്‍ക്കാണ് സൗജന്യ ബാഗേജ് പരിധി ലഭിക്കുക.
കൂടാതെ ഡ്യൂട്ടി ഫ്രീയില്‍നിന്ന് വാങ്ങുന്ന സാധനങ്ങള്‍ ഉള്‍പെടെ എട്ടു കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മൊത്തം 50 കിലോ അനുവദിക്കുമെങ്കിലും ഒരു പെട്ടി 32 കിലോയില്‍ അധികമാകാതെ ക്രമീകരിക്കണം. ഇതിന് പുറമെ ടിക്കറ്റ് നിരക്കും കുത്തനെ കുറച്ചിട്ടുണ്ട്. 345 ദിര്‍ഹമാണ് ഒരു ദിശയിലേക്ക് വാഗ്ദാനം ചെയ്യുന്നത്. അധിക ലഗേജും കുറഞ്ഞ നിരക്കുമായി എമിറേറ്റ്സ് ഉള്‍പെടെ മറ്റു വിമാന കമ്പനികളും യാത്രക്കാരെ ആകര്‍ഷിക്കുകയാണ്. എമിറേറ്റ്സില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബാഗേജ് ആനുകൂല്യം ലഭിക്കും.