കേരളത്തിലെ പനി മരണങ്ങളുടെ കണക്കുകളെടുത്താൽ ആവർത്തിച്ചു വരുന്ന ഡെങ്കിപ്പനിയാണു മരണത്തിലേക്കു നയിക്കുന്നതെന്നു കാണാം. രോഗം വരാതെ തടയുകയും ഒരു തവണ വന്നാൽ കൃത്യമായ മരുന്നുകളിലൂടെയും വിശ്രമത്തിലൂടെയും പ്രതിരോധത്തിലൂടെയും വീണ്ടും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ബ്രേക്ക് ബോൺ ഫീവർ എന്നുകൂടി അറിയപ്പെടുന്ന ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. കൊതുകു പരത്തുന്ന ഡെങ്കു വൈറസ് ആണു രോഗ കാരണം.
എന്തൊക്കെയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എന്തൊക്കെ മുൻകരുതലാണ് എടുക്കേണ്ടത്. എറണാകുളം മെഡിക്കൽ സെന്ററിലെ ഡോ. ടി.വി. രവി സംസാരിക്കുന്നു.