എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യം വെക്കുന്നതും രാജ്യത്തെ വികസനപാതയിലേക്ക് നയിക്കുന്നതുമാണ് ബജറ്റെന്ന് പ്രാധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സ്വപ്നങ്ങളും സങ്കല്പങ്ങളുമാണ് ബജറ്റ്. ഐതിഹാസിക ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രാലയത്തിലെ എല്ലാ ടീം അംഗങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.
അതേസമയം, ബജറ്റ് നിരാശാജനകമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചു. തൊഴില്‍രഹിതരായ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രതീക്ഷ നല്കുന്നതൊന്നും ബജറ്റിലില്ല. വ്യക്തമായ കാഴ്ചപ്പാടില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു