നോട്ട് നോരോധനം നടപ്പാക്കിയ രീതി ശരിയായില്ലെന്നും അതാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നുമാണു സാമ്പത്തിക വിദഗ്ധരുടെ പൊതു അഭിപ്രായവും നിലപാടും. ഇതേക്കുറിച്ച് ഇന്നലെ പ്രമുഖ സാമ്പത്തിക വിദഗ്ധൻ സുദീപ്തോ മണ്ഡലിനോട് ഒരു പന്ത്രണ്ടാം ക്ലാസുകാരി ഒരു ചോദ്യം ചോദിച്ചു. ഒരു ഒന്നൊന്നര ചോദ്യം.. അങ്ങായിരുന്നു പ്രധാനമന്ത്രിയെങ്കിൽ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കുമായിരുന്നു??
നോട്ട് നിരോധനം സംബന്ധിച്ച ചർച്ചകൾ നേരത്തേ തുടങ്ങിയിരുന്നതാമെന്നും നിരോധിച്ചതിനു പകരം ഇറക്കിയ നോട്ടുകൾ ജനങ്ങൾക്കു കിട്ടാതെ വന്നതാണു പ്രശ്നങ്ങളുണ്ടാക്കിയതെന്നും സുദീപ്തോ മണ്ഡൽ പറഞ്ഞു. ആവശ്യത്തിനു നോട്ടുകൾ ജനങ്ങൾക്കു ആവശ്യം പോലെ ലഭിക്കത്തക്ക വിധത്തിൽ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ പ്രതിസന്ധിയുണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.