E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:45 AM IST

Facebook
Twitter
Google Plus
Youtube

More in കേന്ദ്ര ബജറ്റ് 2017

ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏറെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലായിരുന്നു ബജറ്റ് അവതരണം. സിറ്റിങ് എം.പിയും മുതിര്‍ന്ന നേതാവുമായ ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവയ്്ക്കണമെന്ന ആവശ്യമുണ്ടായി. എന്നാല്‍ ഭരണഘടനാ ബാധ്യത നിറവേറ്റണമെന്ന നിലപാടിലൂന്നി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന് വഴങ്ങിയില്ല. 

ലോക്സഭ സമ്മേളിക്കുന്നതിനിടെ നിലവിലെ അംഗം മരിച്ചാല്‍ അനുശോചനമര്‍പ്പിച്ച് സഭ പിരിയുകയാണ് കീഴ്്്വഴക്കം. അതിനാല്‍ ഇ. അഹമ്മദിനോടുളള ആദരസൂചകമായി ബജറ്റ്് മാറ്റിവച്ച് സഭ ഇന്നത്തേക്ക് പിരിയണമെന്ന് മുസ്്ലീം ലീഗും കോണ്‍ഗ്രസും സി.പി.എമ്മും ആര്‍.എസ്.പിയും ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റ് അവതരണം ബജറ്റ് ലോക്സഭയുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ബജറ്റ് അവതരണത്തിന് നടപടിക്രമങ്ങള്‍ പൂര്‍ണമായെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. പ്രതിപക്ഷ ആവശ്യം ശക്തമാകുമ്പോഴും ധനമന്ത്രാലയം മുന്‍നിശ്ചയപ്രകാരം മുന്നോട്ടുപോയി. ഒന്‍പതുമണിയോടെ അരുണ്‍ ജയ്്്റ്റ്്ലി നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തി. പിന്നെ ബജറ്റുമായി രാഷ്ട്രപതി ഭവനിലേക്ക്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ബജറ്റ് അവതരണത്തിന് മാറ്റമില്ലെന്ന് ജയ്റ്റ്ലി അറിയിച്ചു.തുടര്‍ന്ന് ഇ. അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി എത്തിയതോടെ കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അനുമതി നല്‍കി. പിന്നാലെ പത്തേമുക്കാലോടെ ബജറ്റിന് മാറ്റമുണ്ടാകില്ലെന്ന് സ്പീക്കറും വ്യക്തമാക്കി 

പതിവുവിട്ട് പതിനൊന്നുമണികഴിഞ്ഞ് അല്‍പം വൈകിയാണ് സഭ ചേര്‍ന്നത്. ആദ്യം സഭ ഇ. അഹമ്മദിന് ആദരം അര്‍പ്പിച്ചു. പിന്നാലെ ബജറ്റ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. 

എന്നാല്‍ ബജറ്റ് മാറ്റാനാകില്ലെന്ന നിലപാട് സ്പീക്കര്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് അരുണ്‍ ജയ്റ്റ്്ലി ബജറ്റ് അവതരണം തുടങ്ങിയത്. സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് കേരള എം.പിമാര്‍ ബജറ്റ് അവതരണം ബഹിഷ്ക്കരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :