നാല് മാസം കൊണ്ടൊരു വീട്; ചെലവ് 22 ലക്ഷം

malappuram-house
SHARE

ആശയത്തിലും നിർമാണത്തിലും തികച്ചു വ്യത്യസ്തമായ ഒരു വീടാണ്  മലപ്പുറം ജില്ലയിലെ  മങ്കടയിലുള്ള ഡിസൈനർ വാജിദ് റഹ്മാന്റേത്. ഭൂമിയുടെ ഘടനയെ  നോവിക്കാതെയാണ് 1700 സ്വകയർഫീറ്റ്  ഉള്ള ഈ  വീട് പണിതുയർത്തിയിരിക്കുന്നത്. നിരവധി സവിശേഷതകൾ  ഈ  വീടിനുണ്ട്. ഇഷ്ടിക സിമന്റ്, മണൽ  ജലം  തുടങ്ങി പരമ്പരാഗത നിർമ്മാണരീതികൾക്കാവശ്യമായ വസ്തുക്കൾ ഒന്നും തന്നെ  ഈ  വീടിന്റെ നിർമ്മാണത്തിന് വേണ്ട. MS, G 1 സ്റ്റീൽ സെക്ഷനുകളിലാണ്  ഈ വീടിന്റെ  സ്ട്രക്ചർ നിർമിച്ചിട്ടുള്ളത്. ഭൂനിരപ്പിൽനിന്നും ഉയർന്നാണ്‌ വീട്  നിൽക്കുന്നത് .ഭൂമിയുമായി വീടിനുള്ള ബന്ധം  12 MS സെക്ഷനുകൾക്കുമാത്രം .തറ ,ഭിത്തി ,മേൽക്കൂര എന്നിവക്കെല്ലാം പ്രധാനമായും ഫൈബർ സിമന്റ്ബോർഡാണ്  ഉപയോഗിച്ചിരിക്കുന്നത് . 

interior-house

ഭിത്തികൾ ഈ  മെറ്റിരിയൽ ഉപയോഗിച്ച് സാൻഡ്‌വിച്‌  മാതൃകയിൽ നിർമിച്ചിരിക്കുന്നതുകൊണ്ട് .വീടിനുള്ളിൽ ചൂട് തീരെ  ഇല്ലെന്നുതന്നെ പറയാം കൂടാതെ വയറിങ് ,പ്ലംബിങ് ജോലികൾ  ഏറെ എളുപ്പവുമായി . വീടിനുള്ളിൽ ആവോളം കാറ്റും വെളിച്ചവും നിറയ്ക്കാൻ നിരവധി ഓപ്പണിങ്ങുകളുണ്ട് പൗഡർകോട്ടഡ് അലുമിനിയം എലെക്ട്രോക്കോട്ടേഡ്‌ അലുമിനിയം എന്നീ മെറ്റീരിയലുകളും ഗ്ലാസ്സുമാണ് വാതിലുകൾക്കും ജനാലകൾക്കും . വീതികുറഞ്ഞ പ്ലോട്ടിൽ വെർട്ടിക്കലായി വീട് ഡിസൈൻ ചെയ്തുകൊണ്ട് തന്നെ പല ലെവലുകളിലാണ് വീടിന്റെ  ഓരോ സ്പേസും 

malappuram-house-interior

ഫ്ലോറിങ്ങിന് തറയോടാണ്  വിരിച്ചിരിക്കുന്നത് .മേൽക്കൂരയിൽ ഫൈബർ സിമന്റുബോർഡിനുമുകളിൽ ഓടും വിരിച്ചിട്ടുണ്ട് താരതമെയ്ന മൈന്റന്സ്  കുറവാണ് ഈ വീടിന് ഇനി ആവശ്യംവന്നാൽ തന്നെ ആ  ഒരുഭാഗം മാത്രം മുറിച്ചുമാറ്റി പുതിയത് വെക്കാനുമാവും.  ഇനി വീട്  വലുതാക്കണമെങ്കിൽ കൂട്ടിച്ചേർക്കലും എളുപ്പമാണ് നാലു മാസംകൊണ്ടാണ് ഈ  വീടിന്റെ  നിർമാണം പൂർത്തിയാക്കിയത് . പരമ്പരാഗത നിർമ്മാണരീതിയെ അപേക്ഷിച്ചു ചെലവും വളരെ കുറവാണ് ഈ  വീടിന്. ഇന്റീരിയറും ഫർണിഷിങ്ങും ഉൾപ്പടെ 1700 sqft വീടിന്‌ ഇരുപത്തിരണ്ടുലക്ഷം രൂപയാണ് ചെലവുവന്നത്. 

MORE IN VEEDU
SHOW MORE