സോളർ വരുന്നേ... സോളർ

Thumb Image
SHARE

പോയവാരം മനോഹരമായിരുന്നു. പക്ഷേ അതിലും മനോഹരമാണ് വരുന്ന വാരം. അതു പറഞ്ഞു തുടങ്ങാം. എന്താണ് പ്രത്യേകതയെന്നല്ലേ. സോളര്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ട് , വരുന്ന ഒമ്പതാം തീയതി നിയമസഭയില്‍ വയ്ക്കും. അടുത്തമാസം ഒമ്പതാം തീയതി വരെ വായിക്കാനുള്ളതു റിപ്പോര്‍ട്ടിലുണ്ടാവും. അത്രയും വലുതാണത്രേ. പിന്നെ വരുന്ന കുറേ മാസങ്ങളില്‍ ഓര്‍ത്തിരിക്കാനുള്ള സംഗതികളും ആ പേജുകളില്‍ കാണും. ഈ റിപ്പോര്‍ട്ട് നാട്ടുകാരെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത് തന്നെ. അങ്ങനെ വേണം. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഇതുപോലത്തെ വിഷയങ്ങളിലാണ് അസാധാരണമായ നടപടികള്‍. ഏതായാലും അടുത്ത ആഴ്ച പൊളിക്കും 

ഒമ്പതാം തീയതി റിപ്പോര്‍ട്ടിന്റെ വാര്‍ത്തകളറിയാന്‍ ജനം ലീവെടുത്ത് വീട്ടിരിക്കും. റിപ്പോര്‍ട്ടിലുള്ള നേതാക്കളും വീടുവിട്ടിറങ്ങാന്‍ ചാന്‍സില്ല. ചിലരൊക്കെ പിന്നെ സ്ഥിരമായി വീട്ടിലിരിക്കാനും സാധ്യതയുണ്ട് 

MORE IN VAYIL THONNIYATHU
SHOW MORE