തെറ്റ് തിരുത്തുക എന്നതാണ് സിപിഎം നയം. പത്തുവര്‍ഷത്തെ ഭരണത്തിന്റെ ആത്മവിശ്വാസം നല്‍കിയ കയ്യിലിരുപ്പാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി കണ്ടെത്തിയിരുന്നു. ആ കണ്ടെത്തല്‍ തെറ്റാണെന്ന് കണ്ടെത്തിയ പിണറായിയും സംഘവും അത് തിരുത്താന്‍ ഇറങ്ങിയിട്ടുണ്ട്.  പന്തലിട്ട് പ്രസംഗിച്ച് വിശദീകരിക്കുന്ന കലാപരിപാടി തളിപ്പറമ്പിലും കണ്ണൂരിലും പിണറായി സംഘാംഗങ്ങള്‍ തുടങ്ങി