അറബിക്കടലില്‍ നിന്ന് പിഎം ശ്രീ തപ്പിയെടുക്കുകയെന്ന വലിയ ദൗത്യം ചെയ്യേണ്ടിവരുമെന്നാണ് കരുതിയിരുന്നത്. അതിനായി ഡല്‍ഹിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സേവനം വരെ തേടാന്‍ ശ്രമിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് മുങ്ങാറുള്ള ഈ കക്ഷി നാട്ടിലുണ്ടോ എന്ന് അന്വേഷിക്കാന്‍ ആളെവരെ വിട്ടിരുന്നു. പക്ഷേ ആവശ്യം വന്നില്ല. അറബിക്കടലില്‍ കളഞ്ഞ പിഎം ശ്രീ തനിയെ പൊങ്ങിവന്നു. ഇപ്പോള്‍ മുന്‍പത്തേക്കാളും ശക്തിയില്‍ ആടിയുലയുകയാണ്. മൈക്ക് കാണുമ്പോള്‍ സകലതും മറന്ന് പലതും വിളിച്ചുപറയുന്നവര്‍ക്കുള്ള താക്കീതുകൂടിയാണ് ഇന്നത്തെ ഈ എപ്പിസോഡ്. ഇപ്പോളത്തെ മന്ത്രി കെ.എം.ഷാജി തന്റെ പൂര്‍വാശ്രമത്തില്‍ നടത്തിയ ഈ പ്രസംഗമാണ് ഇപ്പോള്‍ പിഎം ശ്രീയെ വീണ്ടും റേറ്റിങ്ങില്‍ എത്തിച്ചിരിക്കുന്നത്. കാണാം തിരുവാ എതിര്‍വ.

 

ENGLISH SUMMARY:

PM Shree has resurfaced with renewed vigor, demonstrating the urgency of finding it from the Arabian Sea. This episode serves as a warning to those who forget everything when they see a microphone and speak carelessly.