ഒരു കേസുമായാണ് തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഇഡി എത്തിയത്. റെയ്ഡ് കഴിഞ്ഞ് തിരിച്ചുപോകുമ്പോളും ഇഡിയുടെ കൈയ്യില്‍ ‍കേസ് ഒന്നേയുള്ളുവെങ്കിലും ഇടിക്കേസ് ധാരാളമുണ്ട്. ഇഡിയെ ഇടിച്ച കേസ്. പിണറായി വിജയന്റെ മകള്‍ വീണ സിഎംആര്‍എല്‍ കമ്പനിയുമായി ചില ഇടപാടുകള്‍ നടത്തി എന്നല്ല കേസ്. ഇടപാട് നടത്താതെ വെറുടെ ഇരിക്കുന്നതിന് കാശു വാങ്ങിയതാണ് പ്രശ്നം. വെറുതെ ഇരിക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെടുന്നത് ഇവിടെ നാട്ടുനടപ്പാണല്ലോ. ഇടതുപക്ഷത്തെ അത് പഠിപ്പിക്കുകയും വേണ്ട. അങ്ങനെ ഇരുന്നതാണ് കേസ്.  ഇഡി  കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഉള്‍പ്പെടെ എടുത്തു. മറ്റ് പിടിപ്പതുപണിയൊന്നും ഇല്ലാത്തതുകൊണ്ട് കേസില്‍ തുമ്പുതേടാനെന്നും പറഞ്ഞ് പിണറായിയുടെ രണ്ടിടത്തെ വീടുകളിലടക്കം 12 സ്ഥലങ്ങളില്‍ കേറി പരതി. കാണാം തിരുവാ എതിര്‍വാ.

ENGLISH SUMMARY:

ED's actions in Kerala involve a money laundering case related to Pinarayi Vijayan's daughter, Veena, and her dealings with CMRL. The investigation targets alleged payments for inaction rather than actual services, a practice drawing parallels to local customs of demanding payment for idleness.