ജനാധിപത്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കണ്ടുവരാം. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ജയിച്ചതോടെയാണ് നമുക്ക് ജനാധിപത്യത്തിന്റെ സൗന്ദര്യം ഇത്രമാത്രം ആസ്വദിക്കാനുള്ള അവസരമുണ്ടായത്. നോക്കൂ ഇടതുമുന്നണി എങ്ങാനും മൂന്നാമതും ജയിച്ചിരുന്നെങ്കില്‍ ഈ സൗന്ദര്യം കാണാനൊക്കുമായിരുന്നോ..? ഇല്ലേയില്ല. പകരം ജനാധിപത്യം ഒരു ചതുരവടിവില്‍ ഒതുങ്ങിപ്പോയേനെ. ഇതിന്റെയിടയില്‍ കണ്ട വേറൊരു ജനാധിപത്യസൗന്ദര്യത്തിന്റെ ടീസര്‍കൂടിയുണ്ട്. ഇനി സൗന്ദര്യത്തെ വിശദമായി ഒന്ന് വിലയിരുത്തുന്നതിലേക്ക് പോവുകയാണ്. വളരെ പ്രസിദ്ധരായ ചില സൗന്ദര്യനിരീക്ഷകരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശകലനങ്ങള്‍ക്കും ഒരു സൗന്ദര്യം വേണമല്ലോ. മിനുട്ടുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വരെ പറഞ്ഞ ടീമാണ്. ആ മൈനസിന് ഇങ്ങനെ ഒരു അര്‍ഥം അതും ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെ. ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന്റെ മൊത്തക്കച്ചവടക്കാരാണ് ഈ കോണ്‍ഗ്രസുകാര്‍.
എന്താണത് സൗന്ദര്യം കുറഞ്ഞുപോയോ കണ്ടിട്ടും വല്യ കാര്യമുണ്ടെന്ന് തോന്നുന്നുമില്ല. വല്ല സിപിഎമ്മുകാരോ മുസ്ലിംലീഗുകാരോ ആയിരുന്നെങ്കില്‍ ആ പറഞ്ഞ മര്യാദ കാണിക്കാമായിരുന്നു. ഇതിപ്പോ കോണ്‍ഗ്രസുകാരല്ലേ. പിന്നെന്തു ചെയ്യും മല്ലയ്യാ. സൗന്ദര്യം അതിന്റെ പാരമ്യതയില്‍ ഇങ്ങനെ വിഹരിക്കയാണ്. ഉണ്ണിത്താന്‍ജി അത് പറഞ്ഞത് നന്നായി. ഇല്ലേല്‍ ആളുകള്‍ തെറ്റിദ്ധരിച്ചേനെ. പ്രത്യേകിച്ചും ഈയൊരു പ്രത്യേക സാഹചര്യത്തില്‍. ഏതായാലും ഡല്‍ഹിയില്‍ നിന്ന് ബൈനോക്കുലറുമായി മൂന്ന് പേര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. നിരീക്ഷകര്‍ എന്ന് പറയും. എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാനായിരുന്നു വരവ്.