ജൂണ്‍ 5 പരിസ്ഥിതി ദിനം. മരം നടണമെല്ലോ. അതിനായി രാവിലെ രാജ്ഭവനിലിലേയ്ക്ക് വച്ചുപിടിക്കാന്‍ കൃഷിമന്ത്രി പി.പ്രസാദ് തയാറെടുത്തു . പരിസ്ഥിതിദിനമായതുകൊണ്ട് മനസില്‍ പച്ചപ്പും ഹരിതാഭയുമായിരുന്നു നിറയെ. പ്രസാദ് മന്ത്രിയാണെങ്കില്‍ പ്രകൃതിസ്നേഹം ലേശം കൂടുതലുള്ള മനുഷ്യനാണുതാനും.
പച്ചൈ നിറമേ പച്ചൈ നിറമേ എന്നൊക്കെ പാടിയിരുന്നപ്പോളാണ് ചടങ്ങില്‍ രാജ്ഭവന്‍ ചില മാറ്റങ്ങള്‍ വരുത്തിയത് അറിഞ്ഞ് അന്ന് അറിഞ്ഞ കാര്യം മന്ത്രി പുറംലോകത്തോട് പച്ചയ്ക്ക് പറഞ്ഞു. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം എന്നു പറയുന്ന കമ്യൂണിസ്റ്റുകാരെ വരെ ഞെട്ടിച്ച ആ മാറ്റം എന്തായിരുന്നുപച്ച പ്രതീക്ഷിച്ചിരുന്നപ്പോള്‍ കാവികാണേണ്ടിവന്നതിന്‍റെ കലിയിലായിരുന്നു കൃഷിമന്ത്രി.