നിലമ്പൂരില്‍ വോട്ടില്ലാത്തതിലാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ സങ്കടം. ഇനി വോട്ടില്ലെങ്കിലുമെന്താ.. പിന്തുണ അങ്ങട്ട് പ്രഖ്യാപിച്ചു സാംസ്കാരിക കേരളം. . നിലമ്പൂരില്‍ വോട്ടില്ലെന്ന് പറഞ്ഞ് ഇങ്ങനെ സങ്കപ്പെടാന്‍ പാടുണ്ടോ? സിപിഎം പാര്‍ട്ടിയോട് പറഞ്ഞാ മതി. അന്നാട്ടില്‍ വോട്ട് റെഡിയാക്കി തന്നിരിക്കും. കള്ളവോട്ടെങ്കിലും ഒപ്പിക്കാമായിരുന്നതാണ്. ഇതൊന്നും അറിയാത്തവരാണോ ഈ സാംസ്കാരികപ്രവര്‍ത്തകര്‍. അങ്ങനെ നിരീക്ഷിച്ച് നിരീക്ഷിച്ച് നടക്കുമ്പോഴാണ് നിലമ്പൂര് ഉപതിരഞ്ഞെടുപ്പ് വരുന്നതും അവിടെ എം. സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവുന്നതും. അതുകൊണ്ട് തന്നെ ആള് സിപിഎമ്മാണെങ്കിലും ഈ പറഞ്ഞ ക്വാളിറ്റി ഒക്കെ ഉള്ളതുകൊണ്ട് എം. സ്വരാജ് ആ നിരീക്ഷണ ക്യാമറയില്‍ വല്ലാതങ്ങ് പതിഞ്ഞു.