ഇന്ന് നമ്മള്‍ ഇവിടൊരു കഥയെഴുതും. കൈതോലപ്പായയില്‍ കരിമണല്‍കൊണ്ട് ഒരു കഥ. ഈ കഥയുടെ മേല്‍ വലിയൊരു സംവാദം . അതാണ് നമ്മുടെ ലക്ഷ്യം. തിരുവാ എതിര്‍വാ മാസപ്പടിയാണോ ദിവസപ്പടിയാണോ എന്ന് പൊതുവെ ഒരു സംശയം ഉയര്‍ന്നിട്ടുണ്ട്. വ്യക്തമാക്കിക്കൊള്ളട്ടെ. നമ്മള്‍ക്ക് മാസപ്പടിയില്ല. ആഴ്ചപ്പടിയാണ്. വെള്ളിയാഴ്ച രാത്രി ഒന്‍പതരക്കാണ് അത് കൈപ്പറ്റുക. ഇത്രയും പറഞ്ഞ സ്ഥിതിക്ക്.  എന്നാപ്പിന്നെ പണിസാധനങ്ങള്‍ നിരത്തിയാട്ടെ നമ്മള്‍ പണിയായുധങ്ങള്‍ ഇറക്കി. ഇനി നിങ്ങളുടെ ചാന്‍സ്  നല്ല ചോയ്സ്. എന്നാപ്പിന്നെ തുടങ്ങാം. മാസപ്പടി എന്ന പേരില്‍ ഒരു വിവാദം സിപിഎമ്മിന്‍റെ മേല്‍, കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ പരിസരത്ത് ലോഞ്ച് ചെയ്തിട്ടുണ്ട്. മാസപ്പടി ഒരു മിത്താണ് എന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ മാസപ്പടിയല്ല മറിച്ച് മുഖ്യന്‍റെ മകള്‍ വീണയുടെ കമ്പനിയാണ് മിത്ത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആരും ടോപ്പിക് മറക്കരുത്. കൈതോലപ്പായയില്‍ കരിമണല്‍കൊണ്ട് എഴുതിയ കഥ. അഥവാ മാസപ്പടി കേസ്. വിഡിയോ കാണാം.