നവകേരളസദസ് കൊണ്ട് കേരളത്തിനുള്ള പ്രയോജനമെന്താണ്? പറയാറായിട്ടില്ല . തുടങ്ങി 24 മണിക്കൂറിനു മുന്‍പേ മുഖ്യമന്ത്രി വന്‍വിജയം പ്രഖ്യാപിച്ചതുകൊണ്ടോ തൊട്ടടുത്ത ദിവസം തന്നെ റെക്കോര്‍ഡെന്ന് ഉത്തരവിട്ടതുകൊണ്ടോ 44 ദിവസം നീളുന്ന പരിപാടി കൊണ്ട് കേരളത്തിനെന്തു കിട്ടി എന്ന ചോദ്യത്തിനുത്തരം പറയാറായിട്ടില്ല. പക്ഷേ നാലു ജില്ലകളിലെ പര്യടനത്തിനു ശേഷം ഈ ചോദ്യം കൂടുതല്‍ കൂടുതല്‍ ശക്തമായി ഉയരുന്നത് ഇതുവരെ ആ ചോദ്യത്തിന് വ്യക്തമായി ആരും ഉത്തരം നല്‍കാത്തതുകൊണ്ടാണ്. പറഞ്ഞതും കേട്ടതും വീണ്ടുമൊരിക്കല്‍ കൂടി പരിശോധിക്കാം, നവകേരളസദസ് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? വിഡിയോ കാണാം;