'എന്തൊരു കരുതൽ'; വാഴ്ത്തുപാട്ടുകൾ ബ്രഹ്മപുരത്തില്ലാതെ പോയതെന്ത്?

കേരളരാഷ്ട്രീയത്തില്‍ നട്ടെല്ലിനുറപ്പുള്ളതാര്‍ക്കാണ്? പുതിയ കാലത്ത് സാധാരണ മനുഷ്യര്‍ ചോദിക്കാത്ത ഒരു ചോദ്യമാണത്. നട്ടെല്ലിന്‍റെ ഉറപ്പന്വേഷിക്കുന്നത് അരാഷ്ട്രീയവും മനുഷ്യത്വവിരുദ്ധവുമാണെന്ന് മുന്നോട്ടു നടക്കുന്ന മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ കേരളത്തെ മുന്നോട്ടു നയിക്കാന്‍ മുന്നില്‍ നടക്കുന്നു എന്നവകാശപ്പെടുന്ന രാഷ്്ട്രീയനേതൃത്വത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം നട്ടെല്ലിന്റെ ഉറപ്പാണ്.  ബ്രഹ്മപുരത്ത് കത്തിയെരിഞ്ഞ മാലിന്യങ്ങള്‍ ലക്ഷക്കണക്കിന് കേരളീയരെ എങ്ങനെ ബാധിച്ചു എന്ന ഗുരുതരമായ ചോദ്യത്തിനുത്തരം തേടിയപ്പോഴാണ് നട്ടെല്ലിന്റെ പരിശോധന തുടങ്ങിയതെന്നു കൂടി കേരളം ഓര്‍ത്തുവയ്ക്കണം. എന്നും ഓര്‍ക്കണം

Parayathe Vayya on Poltical conflicts about Brahmapuram Fire