ലീഗ് നിലപാട് കൃത്യം; കോണ്‍ഗ്രസിന് കൂടുതല്‍ ചെയ്യാമായിരുന്നു: ഷൗക്കത്ത്

Nere-Chovve
SHARE

മലപ്പുറത്ത് ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി പാര്‍ട്ടി നിര്‍ദ്ദേശം മാനിച്ച് മാറ്റിവച്ചിരുന്നെങ്കില്‍ അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം പാര്‍ട്ടിക്ക് തന്നെ ആയിരുന്നേനെയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. പലസ്തീന്‍ റാലി പാര്‍ട്ടി നേരത്തേ ഏറ്റെടുത്തു നടത്തേണ്ടതായിരുന്നു. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നുവെന്നും ഷൗക്കത്ത് മനോരമ ന്യൂസ്  'നേരേചൊവ്വേ'യില്‍  പറഞ്ഞു.  

ലീഗ് പലസ്തീന്‍ കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. ലീഗുമായി എനിക്ക് നല്ല ബന്ധമാണ്. പാണക്കാട് തങ്ങള്‍ കുടുംബം സാത്വികന്‍മാരും മതവനിരപേക്ഷവാദികളുമാണ്. മലപ്പുറത്തുകാര്‍ മാത്രമല്ല, രാജ്യമാകെ അവരെ അങ്ങനെയാണ് കാണുന്നത്–  ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു. വിഡിയോ കാണാം

Nere Chovve Aryadan Shoukath

MORE IN NERE CHOVVE
SHOW MORE