‘കമ്മ്യൂണിസ്റ്റിന് സ്വഭാവശുദ്ധി പ്രധാനം; പക്ഷേ സ്വപ്ന പറഞ്ഞത് അസംബന്ധം’

Nere-Chowe_MV-Govindan
SHARE

കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വഭാവശുദ്ധി പ്രദാനമെന്നും എന്നാല്‍ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ അസംബന്ധമെന്നും എം.വി.ഗോവിന്ദന്‍. ആരോപണവിധേയര്‍ക്ക് സ്വഭാവദൂഷ്യമില്ല. അവര്‍ക്ക് നിയമനടപടി സ്വീകരിക്കാമെന്നും എം വി ഗോവിന്ദന്‍ നേരേചൊവ്വേയില്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായ ഉത്തരവിലെ വീഴ്ച പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു.  വീഴ്ച പറ്റിയത് ആരായാലും തിരുത്തണം. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ കളവ് പറയേണ്ടകാര്യമില്ല. അതുകൊണ്ടാണ് പാര്‍ട്ടി നിലപാട് തുറന്നു പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഴിഞ്ഞം സമരത്തില്‍ ബിജെപിക്കൊപ്പം സിപിഎം വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നും എം വി ഗോവിന്ദന്‍ നിലപാടെടുത്തു. വിഡിയോ അഭിമുഖം കാണാം:

MORE IN NERE CHOVVE
SHOW MORE