എവിടെ തോറ്റാലും എന്റെ പുറത്തോ? രാഹുലിന്റെ നൻമ ആരും കാണുന്നില്ല’

nerewb
SHARE

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ അറസ്റ്റ് ചെയ്യും എന്ന അഭ്യൂഹം പരന്നപ്പോള്‍ അതില്‍ പ്രശ്നമില്ലെന്നാണ് രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞതെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജയിലില്‍ കിടന്നോളാം, പക്ഷ ആശുപത്രിയില്‍ കിടക്കുന്ന അമ്മ ഇതറിയരുത് എന്നത് മാത്രമായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. ഇഡിയുടെ ചോദ്യം ചെയ്യലിന് കോണ്‍ഗ്രസ് എതിരല്ല. അതിന്‍റെ രീതിയോടാണ് എതിര്‍പ്പെന്ന് കെ.സി. വേണുഗോപാല്‍ നേരേ ചൊവ്വേയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിക്കുന്നു എന്ന ധാരണ മനഃപൂര്‍വം പരത്തി സിപിഎമ്മിനെ സഹായിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണം നിലച്ചത് അതിന്‍റെ തെളിവാണ്. അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയെ ഒന്നു വിളിച്ചു ചോദിക്കാന്‍ പോലും ഏജന്‍സികള്‍ തയ്യാറായില്ല. ആരോപണങ്ങള്‍ എല്ലാം വിശ്വസിക്കുന്നില്ലെങ്കിലും അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റെന്നും കേരളത്തിലും ബിജെപിയുടെ ടാര്‍ജറ്റ് കോണ്‍‍ഗ്രസ് തന്നെയാണെന്നും കെ.സി. വേണുഗോപാല്‍ നേരേ ചൊവ്വേയില്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE