യുക്രെയ്നില്‍ റഷ്യയുടെ യുദ്ധത്തിന് ന്യായീകരണമില്ല: ആനന്ദ്

NCW
SHARE

യുദ്ധത്തിന് നീതികരണമില്ലെന്നും  റഷ്യ–യുക്രെയ്‌ന്‍ യുദ്ധം മനുഷ്യത്വരഹിതമെന്നും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. ഒട്ടേറെ ചെസ് താരങ്ങളെ സംഭാവന ചെയ്ത രാജ്യങ്ങളാണ് റഷ്യയും യുക്രെയ്്നും. റഷ്യന്‍ ആക്രമണത്തിന് നീതികരണമില്ലെന്നും ചെസ് ലോകചാംപ്യന്‍  വിശ്വനാഥന്‍ ആനന്ദ് ‘നേരെ ചൊവ്വേ’യില്‍ പറഞ്ഞു. വിഡിയോ കാണാം:

രാജ്യത്ത് ചെസ് ജനകീയമാക്കാന്‍ ആഭ്യന്തരലീഗ് വേണമെന്നും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്. ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ ആഭ്യന്തര ലീഗ് ചെസിന് ഗുണംചെയ്യുമെന്നും ലോകചാംപ്യന്‍ പറഞ്ഞു. കൂടുതല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകണം. കേരളത്തിലും തമിഴ്നാട്ടിലും ചെസ് താരങ്ങളുടെ എണ്ണത്തില്‍ നല്ല വര്‍ധനയുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ്  പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE