‘ഇ.ശ്രീധരന്‍ യു ടേണ്‍ അടിച്ചു; വി.ഡി.സതീശന്‍ ഒരു ഡിഗ്രി കൂട്ടി’

nalagopal-nerechovve
SHARE

സില്‍വര്‍ലൈന്‍ എല്‍ഡിഎഫ് അംഗീകരിച്ച പദ്ധതിയെന്ന് തുറന്നുപറ​ഞ്ഞ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. മുന്നണിക്കുള്ളിലെ ചര്‍ച്ചകളില്‍  സിപിഐ നേതാക്കള്‍ക്ക് പദ്ധതിയെക്കുറിച്ച് അനുകൂല നിലപാടായിരുന്നു. പദ്ധതിക്കെതിരെ സി.പി.ഐ പരസ്യനിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി നേരേ ചൊവ്വേയില്‍ പറഞ്ഞു. അഭിമുഖത്തിന്‍റെ പൂര്‍ണ വിഡിയോ കാണാം

ലോകായുക്ത നിയമം ഭേദഗതി ചെയ്തത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിലെന്നും മന്ത്രി പറയുന്നു‍. അപ്പീലിന് അവസരം പോലുമില്ലാത്ത ഇപ്പോഴത്തെ നിയമം സ്വാഭാവികനീതിയുടെ ലംഘനമാണ്. നിയമത്തില്‍ മുന്‍പ് കാണാതിരുന്ന അപകടങ്ങള്‍ ഇക്കാലത്തുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. എം.ശിവശങ്കര്‍ ആത്മകഥ എഴുതിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ചട്ടപ്രകാരമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവൂ. വിവാദങ്ങളെക്കുറിച്ച് എഴുതുന്നവര്‍ക്ക് അതിന്റെ പ്രത്യാഘാതങ്ങളിലും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി  പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE