‘മിന്നല്‍ മുരളി’യെന്ന് വിളിച്ചാലും ഇല്ലെങ്കിലും ഞാന്‍ ഓട്ടം തുടരും: റിയാസ്

ncw-minister-riyas-2
SHARE

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സില്‍വര്‍ ലൈന്‍ റോഡ് വികസനത്തെ ബാധിക്കില്ല. പരിസ്ഥിക്കും പദ്ധതി ദോഷമുണ്ടാക്കില്ല. വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ റോഡ് വികസനത്തിന്  പരിമിതികളുണ്ട്. എങ്കിലും റോഡ് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും.  ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരായ വിമര്‍ശനത്തിലും ഉറച്ച് മന്ത്രി. സര്‍ക്കാര്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തിക്കൊടുത്തിട്ടില്ല. മുമ്പ് നല്ലത് ചെയ്തു എന്നതുകൊണ്ട് പുതിയ നിര്‍മാണത്തില്‍ ഉഴപ്പാം എന്ന് കരുതിയാല്‍ അനുവദിക്കാനാവില്ല. ഒരു സ്ഥാപനത്തിനും കൊമ്പില്ലെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാതൃകാപരമായ കൂട്ടുകെട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു. എന്ത് വിമര്‍ശനം ഉണ്ടായാലും തന്‍റെ രീതികള്‍ തുടരും. വിഡിയോ കാണാം:

MORE IN NERE CHOVVE
SHOW MORE