
സംസ്ഥാന പൊലീസില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഏടുകളിലെ നായകന്‍ ഋഷിരാജ് സിങ് പടിയിറങ്ങുമ്പോള്‍ ജീവിതവും അനുഭവങ്ങളും പറഞ്ഞ് അദ്ദേഹം നേരേ ചൊവ്വേയില്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ റിട്ടയര്‍മെന്‍റിനു ശേഷം രാഷ്ട്രീയത്തിലിറങ്ങുന്നതിനെതിരെ മുന്‍ ഡിജിപി നിലപാട് വ്യക്തമാക്കുന്നു. രാഷ്ട്രീയ മോഹമുള്ള ഉദ്യോഗസ്ഥര്‍ ചെറുപ്പത്തില്‍ തന്നെ രാജിവച്ച് അതിനൊരുങ്ങണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളോടെ സര്‍വീസ് പൂര്‍ത്തിയാക്കി മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരോട് ചെയ്യുന്ന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാലേ കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകൂവെന്നും അദ്ദേഹം പറയുന്നു. ചെറുതെന്ന് കരുതി അവഗണിക്കാതെ ലക്ഷക്കണക്കിന് കേസുകള്‍ ഉണ്ടായാല്‍ പൊലീസ്
സംവിധാനം ശക്തമാകുമെന്നും ഋഷിരാജ് സിങ് പറയുന്നു. സിനിമാ ഇഷ്ടമടക്കം എല്ലാം തുറന്നുപറയുന്ന അഭിമുഖം കാണാം: