
കിറ്റെക്സിന്റേത് സെല്‍ഫ് ഗോളാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. പക്ഷേ നാടിനയൊന്നാകെ അപമാനിക്കരുതായിരുന്നു. കിറ്റെക്സിന്റെ നിലപാടിനൊപ്പമല്ല മറ്റ് വ്യവസായികളെന്നും രാജീവ് നേരേ ചൊവ്വേയില്‍ പറഞ്ഞു. കിറ്റെക്സില്‍ നടത്തിയ പരിശോധനകളുടെ ഫലം പുറത്തുവിടുമെന്ന് മന്ത്രി പി. രാജീവ്. നിയമപരമായ പരിശോധനയില്‍നിന്ന് സര്‍ക്കാരിന് പിന്നോട്ടുപോകാനാവില്ല. തൊഴില്‍ വകുപ്പിന്റെ നോട്ടീസ് പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തെകുറിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മറ്റു താല്‍പര്യങ്ങളില്ല. പി.വി. ശ്രീനിജന്‍ എംഎല്‍എയോ പാര്‍ട്ടി നേതാക്കളോ തന്നോട് സംസാരിച്ചിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി. നേരെ ചൊവ്വേ പൂർണരൂപം കാണാം: