പിണറായി ഒരുവഴി, നേതാക്കള്‍ വേറെ വഴി: സാബു എം ജേക്കബ്

nerechovve-sabu-jacob
SHARE

99 ശതമാനം വ്യവസായികളും ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനം നേരിടുന്നുവെന്ന് കിറ്റെക്സ് ചെയര്‍മാന്‍ സാബു എം.ജേക്കബ് മനോരമ ന്യൂസ് നേരെ ചൊവ്വെയില്‍. എതിര്‍ത്താല്‍ വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം കൊണ്ടാണ് ആരും പുറത്തുപറയാത്തത്. കേരളത്തില്‍ വ്യവസായസൗഹൃദ അന്തരീക്ഷമില്ല. മാറ്റം വരുത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യം ഉദ്യോഗസ്ഥരിലും പ്രവര്‍ത്തകരിലുമെത്തുന്നില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. കിറ്റക്സിനെതിരായ നീക്കങ്ങള്‍ക്കുപിന്നില്‍ എംഎല്‍എ പി.വി.ശ്രീനിജനെന്നും കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം.ജേക്കബ് പറയുന്നു.  ഉദ്യോഗസ്ഥരോട് കിറ്റക്സിനെതിരെ റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രീനിജന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കളും ശ്രീനിജനൊപ്പമാണ്. 'താന്‍ രാജ്യദ്രോഹം ചെയ്തതുപോലെയാണ് വ്യവസായമന്ത്രി പ്രതികരിച്ചതെന്നും സാബു എം.ജേക്കബ്  പറഞ്ഞു. വെല്ലുവിളികളും തീരുമാനങ്ങളും അദ്ദേഹം അഭിമുഖത്തില്‍ തുറന്നുപറയുന്നു. വിഡിയോ കാണാം.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...