രമേശിനോട് പണ്ടേ പറഞ്ഞതാണ്; കേട്ടില്ല: മുല്ലപ്പള്ളി

Nere-Chowe_18_06
SHARE

കേരളത്തിലും കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയും ആര്‍എസ്എസും തന്നെയെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ പ്രസിഡന്റ് കെ.സുധാകരന്‍ ഈ നിലപാടിലേക്കു വരണമെന്നും മുല്ലപ്പള്ളി മനോരമന്യൂസ് നേരേ ചൊവ്വേ പരിപാടിയില്‍ പറഞ്ഞു. സിപിഎം ആണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു എന്ന കെ.സുധാകരന്റെ പ്രസ്താവനയിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. 

കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റിയ രീതിയില്‍ കടുത്ത അതൃപ്തി മറച്ചുവയ്ക്കാതെയും മുല്ലപ്പള്ളി രംഗത്തെത്തി. വിവാദത്തിലേക്കും പരസ്യചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. ആശയക്കുഴപ്പത്തിനും മാധ്യമചര്‍ച്ചകള്‍ക്കും വഴിയൊരുക്കേണ്ടിയിരുന്നില്ല. മറിച്ച് സംഭവിച്ചതില്‍ വലിയ വിഷമം ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉറങ്ങുന്ന പ്രസിഡന്റിനെ കെപിസിസിക്ക് വേണ്ടെന്ന ഹൈബി ഈഡന്‍ എംപിയുടെ പ്രസ്താവനയിലും മുല്ലപ്പള്ളിയുടെ മറുപടി. ബോധമുള്ളവര്‍ക്ക് അങ്ങനെ പറയാനാവില്ലെന്ന് അദ്ദേഹം നേരേ ചൊവ്വേ അഭിമുഖത്തില്‍ തിരിച്ചടിച്ചു. 

MORE IN NERE CHOVVE
SHOW MORE
Loading...
Loading...