
തന്റെ പേരിലോ പിന്തുണയോടെയോ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാവില്ലെന്ന് വി.ഡി.സതീശന്‍. ഗ്രൂപ്പ്് ഇല്ലാതാക്കാനാവില്ല, പക്ഷേ ഗ്രൂപ്പിന്റെ പേരില്‍ കഴിവുള്ളവരെ തഴയാനാവില്ല. പാര്‍ട്ടിയിലുള്ള ഓരോരുത്തരുടെയും കഴിവുകള്‍ കൃത്യമായി ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് തോല്‍വി എന്തുകൊണ്ടെന്ന് കൃത്യമായി അറിയാമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സമയബന്ധിതമായ നടപടികളുണ്ടാകുമെന്നും സതീശന്‍ നേരേചൊവ്വേയില്‍ പറഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ജനങ്ങളുടെയും പിന്തുണ തനിക്കുണ്ട്. തോല്‍വിയുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് തിരഞ്ഞെടുപ്പ് ഫലം വരുംമുന്‍പ് കോണ്‍ഗ്രസിലെ രണ്ടാംനിര കൂടിയാലോചിച്ചിരുന്നെന്നും സതീശന്‍ പറഞ്ഞു.വിഡിയോ അഭിമുഖം കാണാം: