Nere-chovve-HD
പാലാ സീറ്റിന്റെ കാര്യത്തില്‍ പിണറായി വിജയന്‍ ഒളിച്ചുകളിച്ചെന്ന് മാണി സി. കാപ്പന്‍. ജോസ് കെ. മാണിയുമായി ധാരണയുണ്ടാക്കുംമുമ്പ് തന്നോടു പറയാതിരുന്നത് ചതിയെന്നും അദ്ദേഹം മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ ഘടകകക്ഷിയാക്കുമെന്ന് യുഡിഎഫില്‍നിന്ന് ഉറപ്പുലഭിച്ചതായും മാണി സി. കാപ്പന്‍. കോണ്‍ഗ്രസില്‍ ചേരാതിരുന്നത് തന്റെയൊപ്പം വന്നവരെ ഓര്‍ത്താണെന്നും അദ്ദേഹം നേരേ ചൊവ്വേയില്‍ പറഞ്ഞു. പൂര്‍ണ വിഡിയോ കാണാം.