
വിവാദ സിം കാര്‍ഡ് തന്റെ പഴ്സണല്‍ ഫോണ്‍ നമ്പറാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇതില്‍ ഒളിച്ചുവയ്ക്കാനൊന്നുമില്ലെന്നും സ്പീക്കര്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഈ ഫോണില്‍ നിന്ന് സ്വപ്നയെ വിളിച്ചിട്ടുണ്ടാകാം. ഫോണിന്റെ പേരില്‍ കസ്റ്റംസിന് തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും സ്പീക്കര്‍. സഭയില്‍ പ്രതിപക്ഷം ചെയ്തത് തോന്ന്യാസം തന്നെയെന്നും സ്പീക്കര്‍ ആവര്‍ത്തിക്കുന്നു. സ്പീക്കര്‍ മനസ്സുതുറക്കുന്ന വിഡിയോ അഭിമുഖം കാണാം.